രാജ്യത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി.

ന്യൂഡൽഹി / ഇന്ത്യയിൽ യുകെയിൽനിന്നും മടങ്ങിയെത്തിയ 14 പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ ആദ്യമായി അതിതീവ്ര കൊവിഡ് സ്ഥിരീക്കുന്നത്. ആറ് പേർക്കായിരുന്നു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നത്. എല്ലാവരും യുകെയിൽനിന്നും എത്തിയവരാണ്. ഡൽഹിയിൽ എട്ട് പേർക്കും ബംഗളൂരുവിൽ ഏഴ് പേർക്കുമാണ് പുതിയ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയിൽനിന്നും മടങ്ങിയെത്തിയ 33,000 യാത്രക്കാരെ കണ്ടെത്തിയതായിട്ടാണ് സർക്കാർ വെളിപ്പെടുത്തിയിട്ടുള്ളത്. യുകെയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊവിഡ് അതിവേഗം മറ്റുള്ളവരിലേക്ക് പകരുമെന്നാണ് വിദഗ്ധർ പറഞ്ഞിട്ടുള്ളത്.