CovidDeathEditor's ChoiceHealthLatest NewsNationalNews

ലോകത്ത് കൊവിഡ് കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം18.34 ലക്ഷം ആയി.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് കവർന്ന മനുഷ്യ ജീവനുകളുടെ എണ്ണം18.34 ലക്ഷം കവിഞ്ഞു. മരണ സംഖ്യ 18,34,356 ആണ്. രോഗ ബാധിതരുടെ എണ്ണം എട്ട് കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി തൊണ്ണൂറ്റിയാറ് ലക്ഷം ആണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,03,409 ആയി. നിലവിൽ 2,49,414 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു.1,49,205 പേർ മരണപെട്ടു. രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിൽ 2,06,14,554 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിടെ മരണസംഖ്യ മൂന്നര ലക്ഷം കവിഞ്ഞു. ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗ മുക്തരായി. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയേഴ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,95,441 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം കവിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button