CovidDeathEditor's ChoiceHealthLatest NewsNationalNewsWorld

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.30 കോടി കവിഞ്ഞു.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.30 കോടി കവിഞ്ഞു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 18,10,529 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 5 കോടി 88 ലക്ഷം കവിഞ്ഞിട്ടുണ്ട്.

അമേരിക്കയിൾ സ്ഥിതി അതീവ ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണം യുഎസിൽ 2 കോടി പിന്നിട്ടു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,50,381 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി 19 ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയിൽ 1.02 കോടി പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,55,898 പേരാണ് ചികിത്സയിലുള്ളത്. 1,48,774 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയെട്ട് ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 76 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,93,940 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 67 ലക്ഷത്തിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button