CovidDeathEditor's ChoiceHealthLatest NewsNationalNews

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.60 കോടി കവിഞ്ഞു.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.60 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ മരണം 18,59,598 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നിട്ടുണ്ട്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.
ലോകത്ത് രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ രണ്ട് കോടി പതിമൂന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3.61 ലക്ഷം പേർ ഇതിനകം മരിച്ചു. ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേർ രോഗ മുക്തരായി. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. 1,96,591 പേർ മരണമടഞ്ഞു. അറുപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,57,569 ആയി. 2,28,088 നിലവിൽ പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 99 ലക്ഷം കവിഞ്ഞിട്ടുണ്ട്. 1,49,886 പേർ ഇതിനകം മരണപെട്ടു. രാ​ജ്യ​ത്ത് ജ​നി​ത​ക​മാ​റ്റം​ ​വ​ന്ന​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​ 38​ ​ആ​യി​ ​ഉ​യ​ർ​ന്നു.​ ​പു​തു​താ​യി​ 9​ ​പേ​ർ​ക്ക് ​കൂ​ടി​ ​രോ​ഗ​ബാ​ധ​ ​സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button