ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തെട്ട് ലക്ഷത്തിലേക്ക്.

ന്യൂയോർക്ക്/ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത്തെട്ട് ലക്ഷത്തിലേക്ക്. 4,37,61,932 പേർക്കാണ് ഇതുവരെ വൈറസ് ബാധ ഉണ്ടായത്. മിക്ക രാജ്യങ്ങളിലും രണ്ടാംഘട്ട രോഗവ്യാപനം രൂക്ഷമാവുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. 11,64,185 പേരാണ് വൈറസ് ബാധ മൂലം ഇതിനകം മരണമടഞ്ഞത്. 3,21,56,217 പേർ രോഗമുക്തരായി.
അമേരിക്ക, ഇന്ത്യ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, ബ്രസീൽ, റഷ്യ, സ്‌പെയിൻ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. ഏറ്റവും കൂടുതൽ രോഗികളുളള അമേരിക്കയിൽ, പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 89 ലക്ഷത്തിലധികം പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,31,026 പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. മരണം 1.19 ലക്ഷം കവിഞ്ഞു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 90 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. എഴുപത് ലക്ഷത്തിലധികം പേർ രോഗ മുക്തരായി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ 54 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,57,451 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 48 ലക്ഷമായി വർധിച്ചിട്ടുണ്ട്.