തൊടുപുഴ അര്‍ബന്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു
NewsKerala

തൊടുപുഴ അര്‍ബന്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു

ഇടുക്കി: വായ്പ കുടിശിക വര്‍ധിച്ചതിനെ തുടര്‍ന്ന് തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചു. ഇതോടെ ആറ് മാസത്തേക്ക് ഈ ബാങ്കിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വായ്പ നല്‍കാനോ പുതുക്കാനോ കഴിയില്ല. നിക്ഷേപം തിരികെ നല്‍കാനും പറ്റില്ല.

സിപിഎം നിയന്ത്രണത്തിലുള്ള തൊടുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് നൂറിലേറെ ആളുകളില്‍ നിന്നായി 75 കോടി രൂപ കിട്ടാക്കടമായുണ്ട്. ബാങ്ക് ആകെ 189 കോടിയാണ് വായ്പയായി നല്‍കിയത്. ഇതില്‍ 39 ശതമാനത്തോളം അതായത് 75 കോടി രൂപ കിട്ടാക്കടമാണ്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡപ്രകാരം 10 ശതമാനത്തിലധികം വായ്പ കുടിശിക ഉണ്ടാവരുത്.

കഴിഞ്ഞ വര്‍ഷം ആകെ കിട്ടാക്കടം 113 കോടി രൂപയായിരുന്നു. ബാങ്കിലെ ഇടപാടുകള്‍ മരവിപ്പിച്ചതോടെ സാധരണക്കാരായ നിരവധി നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കിന്റെ തീരുമാനം.

Related Articles

Post Your Comments

Back to top button