CovidDeathEditor's ChoiceHealthLatest NewsNationalNewsWorld

ലോകത്ത് നാലര ലക്ഷത്തിലധികം പേർക്ക് കൂടി മഹാമാരി

ന്യൂയോർക്ക്/ ലോകത്ത് നാലര ലക്ഷത്തിലധികം പേർക്ക് കൂടി മഹാമാരി സ്ഥിരീകരിച്ചതായി വേൾഡോമീറ്ററിന്റെ റിപ്പോർട്ട്. കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം കടന്നു. 20,48,328 പേർ ഇതിനകം മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എൺപത്തഞ്ച് ലക്ഷം കവിഞ്ഞു.

അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്. അമേരിക്കയിൽ രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.30 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,08,503 പേർ മരിച്ചു. ഒരു കോടി നാൽപത്തിയഞ്ച് ലക്ഷം പേർ ഇതിനോടകം രോഗ മുക്തരായി.

ഇന്ത്യയിൽ വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി. 1,05,82,647 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,97,818 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,27,852 ആയി ഉയർന്നിട്ടുണ്ട്. സ്ഥിതി ഗുരുതരമായി തുടരുന്ന ബ്രസീലിൽ എൺപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.10 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിനാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button