Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.

കോഴിക്കോട് / കേരളത്തിലെ ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ സംസ്ഥാന സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ക്ലീൻചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ എൽഡിഎഫ് സർക്കാർ ഭരണത്തിൽ നിന്ന് ഇറങ്ങി പോകണമായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനങ്ങൾ പൂർണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പും അന്വേഷണ ഏജൻസികളും തമ്മിൽ ബന്ധമില്ല. അന്വേഷണം ഇനി​യും തുടരും. വി​ മുരളധീരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും മുസ്ലിം ലീഗും കോൺ​ഗ്രസും സിപിഎമ്മിനെ പിന്തുണച്ചതുകൊണ്ടാണ് അവർക്ക് പിടിച്ച് നിൽക്കാനായത്. യു ഡി എഫ് നേതൃത്വം ലീഗാണെന്നും സംസ്ഥാനത്ത് കോൺ​ഗ്രസ് ശിഥിലമാകുകയാണെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button