
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി, അയ്യമ്പിള്ളി, തറവട്ടം, ചൂളക്കപ്പറമ്പില്‍ വീട്, നാംദേവ് (21) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, എറണാകുളം ടൗൺ നോര്‍ത്ത് എന്നീ സ്റ്റേഷനുകളിലായി അഞ്ച് ക്രൈം കേസ്സുകളിലെ പ്രതിയാണ്. കൂടാതെ മുനമ്പം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്.
മുനമ്പം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എ.എല്‍.യേശുദാസ്, എസ്.സി.പി.ഒ മാരായ ഷിഹാബ്, രാജി, സി.പി.ഒ മാരായ ഗിരീഷ്, പ്രശാന്ത്, എന്നിവരടങ്ങിയ സംഘമാണ് നാംദേവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി 65 പേരെ ജയിലിലടച്ചു. 36 പേരെ നാടു കടത്തി.
Post Your Comments