പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു
NewsKeralaLocal News

പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക് മാറ്റിവച്ചത്. പമ്പുകള്‍ക്കു മതിയായ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം, പ്രീമിയം പെട്രോളും ലൂബ്രിക്കന്റുകളും അടിച്ചേല്‍പ്പിക്കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണു ഡീലര്‍മാര്‍ ഉന്നയിക്കുന്നത്. 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നത്.

Related Articles

Post Your Comments

Back to top button