ഫൈസർ വാക്സീൻ കോവിഡ് വ്യാപനത്തെ തടയും.

വാഷിങ്ടൻ / ഫൈസർ വികസിപ്പിച്ചെടുത്ത വാക്സീൻ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദമുമായി ഗവേഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞൻ ഉഗുർ സഹിൻ. വാക്സീൻ വികസിപ്പിച്ചെ ടുക്കുന്നതിന്റെ പിന്നിൽ മുഖ്യമായി പ്രവർത്തിച്ച ഉഗുർ സഹിനാണ് ഈ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘ഈ വാക്സീൻ ഉപയോഗിച്ച് കോവിഡിനെ തടയാനാകുമോയെന്നാണ് ചോദ്യമെങ്കിൽ എന്റെ മറുപടി സാധിക്കും എന്നാണ്’ ഉഗുർ സഹിൻ പറഞ്ഞിരി ക്കുന്നു. ‘ശരീരത്തിലെ കോശങ്ങളിലേക്ക് കോവിഡ് വൈറസ് പ്രവേശിക്കുന്നത് വാക്സീൻ തടയും. എന്നാൽ ഏതെങ്കിലും കാരണത്താൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ടി സെല്ലുകൾ അവയെ തകർക്കുകായും ചെയ്യും. വൈറസിനെ തടയാൻ രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാധിക്കും. ഇതിനെതിരെ പ്രതിരോധിച്ചു നിൽക്കാൻ വൈറസിനു സാധിക്കില്ലെന്നതും തെളിയിക്കപ്പെട്ടുകഴിഞ്ഞു.’ – ഉഗുർ സഹിൻ പറഞ്ഞു.
തങ്ങൾ വികസിപ്പിച്ചെടുത്ത കോവിഡിന് എതിരെ ഉള്ള വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസർ നേരത്തെ വെളിപ്പെ ടുത്തിയിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വ ഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോ ഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ലഭിച്ചാലുടൻ ഈ മാസം നൽകുമെന്നും, ഫൈസർ അറിയിച്ചിരുന്നതാണ്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാൽ മാത്രമേ വാക്സീൻ പുറത്തിറക്കുകയുള്ളൂ. വാക്‌സിന് ഒരുവർഷം സംരക്ഷണം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 130 കോടി ഡോസ് വാക്സീൻ 2021ൽ ഉൽപാദിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.