Kerala NewsLatest NewsNewsPolitics

ലൈഫ് പദ്ധതിയില്‍ വാക്ക് പാലിക്കാനാകാതെ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ പുതിയ ഉപഭോക്തൃ പട്ടികയുടെ കരട് ലിസ്റ്റ് ഡിസംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അപേക്ഷകളുടെ കരട് ഇതുവരെ എങ്ങുമെത്തിയില്ല. അപേക്ഷകള്‍ പരിഗണിക്കാന്‍ ഉദ്യോഗസ്ഥരില്ലാത്തതാണ് കാരണമായി പറയുന്നത്.

നവംബര്‍ ഒന്നിന് ആരംഭിച്ച് 30ന് പരിശോധന പൂര്‍ത്തിയാക്കി ഫെബ്രുവരി 28ന് എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ് അന്തിമപട്ടിക പ്രിസിദ്ധീകരിക്കാനാണ് തദ്ദേശവകുപ്പ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ അപേക്ഷകള്‍ പരിശോധിക്കാന്‍ ഘടകസ്ഥാപനമായ കൃഷിവകുപ്പിലെ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റുമാരുടെ സേവനവും തദ്ദേശസ്ഥാപനങ്ങള്‍ തേടിയിരുന്നു.

എന്നാല്‍ ജോലിഭാരം ചൂണ്ടിക്കാട്ടി കൃഷിവകുപ്പ് ജീവനക്കാരെ വിട്ടുകൊടുക്കാതായതോടെ പലയിടത്തും പരിശോധന അനിശ്ചിതത്വത്തിലായി. കൃഷിവകുപ്പ് ജീവനക്കാരെയാണ് വാര്‍ഡുകളിലെ അപേക്ഷാ പരിശോധനകള്‍ നടത്താന്‍ ഏല്‍പ്പിച്ചിരുന്നത്. അതേടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ജോലി ഏറ്റെടുക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഗ്രാമപഞ്ചായത്തും അതു നടപ്പില്ലെന്ന് കൃഷിവകുപ്പും കൊമ്പുകോര്‍ത്തതോടെ സംസ്ഥാനത്തെ ലൈഫ് പദ്ധതി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

വീടിന് അര്‍ഹരായവരുടെ എണ്ണം പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞിട്ടും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം 25 ശതമാനം അപേക്ഷകളുടെ പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. അതേസമയം സിപിഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് ആരോപണമുണ്ട്.

9,20,260 അപേക്ഷകളാണ് ലൈഫില്‍ പുതുതായി ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ വീടുകളില്‍ച്ചെന്ന് പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കിയ ശേഷം അവിടെനിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യണം. ഇതൊന്നുമില്ലാതെ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പേര് മാറ്റി അവതരിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button