Editor's ChoiceKerala NewsLatest NewsLocal NewsNationalNewsUncategorized

കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍, ശോഭ സുരേന്ദ്രൻ.

തിരുവനന്തപുരം/ ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പോലീസിനെ കയറൂരി വിട്ടതിന്റെ പേരാണ് കേരള പോലീസ് ആക്ടിന്റെ ഭേദഗതിയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ജനങ്ങള്‍ ഇതെല്ലാം കാണുകയും നിങ്ങള്‍ക്കുള്ള തിരിച്ചടി ജനാധിപത്യപരമായി നല്‍കുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ തന്നെയാണല്ലോ എന്നു ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

വൈരുദ്ധ്യങ്ങളുടെ വ്യക്തിരൂപമാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ നില്‍ക്കുമ്പോള്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി നിയമമുണ്ടാക്കാന്‍, ശബ്ദിക്കുന്ന നാവുകള്‍ യുക്തിരഹിതമായ നിയമത്തിന്റെ വാളുകൊണ്ട് അരിഞ്ഞ് വീഴ്ത്താന്‍, അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ സ്റ്റാലിനിസ്റ്റ് മുഖമാണ് പിണറായി വിജയന്‍. സ്വന്തം ഓഫീസില്‍ നടക്കുന്ന ക്രമക്കേടുകള്‍ പോലും അറിയാനും തടയാനും ;കഴിയാത്ത ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്ക് പേപ്പട്ടിയെ അഴിച്ചുവിടുന്നത് പോലെ പോലീസിനെ കയറൂരി വിട്ടതിന്റെ പേരാണ് കേരള പോലീസ് ആക്ടിന്റെ ഭേദഗതി. ജനങ്ങള്‍ ഇതെല്ലാം കാണുകയും നിങ്ങള്‍ക്കുള്ള തിരിച്ചടി ജനാധിപത്യപരമായി നല്‍കുകയും ചെയ്യും. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സ്ഥാനം ചരിത്രത്തില്‍ ചവറ്റുകൊട്ടയില്‍ തന്നെയാണല്ലോ. ശോഭ സുരേദ്രൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button