കരിപ്പൂരിൽ വിമാനദുരന്തത്തിൽ പെട്ട വിമാനം റണ്‍വേയില്‍ നിന്ന് 1000 മീറ്റര്‍ കടന്നാണ് പറന്നിറങ്ങിയത്.

കരിപ്പൂരിൽ വിമാനദുരന്തത്തിൽ പെട്ട വിമാനം റണ്‍വേയില്‍ നിന്ന് 1000 മീറ്റര്‍ കടന്നാണ് പറന്നിറങ്ങിയതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പാര്‍ലമെന്ററി സമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കരിപ്പൂരിലെ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച് സമിതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രായലം അറിയിച്ചിരിക്കുകയാണ്.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 യാത്രക്കാരുമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു വിമാന അപകടം ഉണ്ടായത്. പൈലറ്റും സഹ പൈലറ്റും അടക്കം 19 പേരാണ് ഇതിനകം അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ വിമാനം രണ്ടായി പിളരുകയായിരുന്നു. ലാന്‍ഡിംഗ് സമയത്തെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.