കബളിപ്പിച്ചവർക്ക് എട്ടിൻ്റെ പണികൊടുത്ത് പോലീസ്.

വാഹനമോടിച്ച് അപകടം വരുത്തി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തി പോലീസിൻ്റെ മറുപണി. ആലത്തൂരാണ് അതീവ രസകരവും എന്നാൽ ഗൗരവമേറിയതുമായ സംഭവത്തിന് വേദിയായത്.ലൈസൻസില്ലാതെ ഓടിച്ച ബൈക്ക് അപകടത്തിൽ പ്പെട്ടതോടെ ബൈക്കും ഓടിച്ച ആളെയും മാറ്റി പോലീസിനെ കബളിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ സംശയം തോന്നിയ പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ
ത്തിൽ കള്ളിവെളിച്ചത്തായത്. ഇതോടെ ഇരുവരുടെയും പേരിൽ പോലീസ്കേസെടുത്തു. ചിറ്റില്ലഞ്ചേരി കാത്താമ്പൊറ്റ കൊന്നയക്കാട് സ്വദേശി മണികണ്ഠൻ,ചിറ്റില്ലഞ്ചേരി സ്വദേശി ബാലകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ മണികണ്ഠനെ പോലീസ് അറസ്റ്റു ചെയ്തു.
ഒക്ടോബർ 20-ന് വൈകീട്ട് അഞ്ചിന് കാത്താമ്പൊറ്റയിൽ വച്ചാണ് രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചത്. ചിറ്റില്ലഞ്ചേരി സ്വദേശി ബാലകൃഷ്ണൻ ഓടിച്ച ബൈക്ക് പാത മുറിച്ചുകടക്കുമ്പോൾ മേലാർകോട് സ്വദേശി അക്ബർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.സംഭവത്തിൽ അക്ബറിന്റെ കൈയൊടിഞ്ഞു. ബാലകൃഷ്ണനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലാക്കുകയും ചെയ്തു.
എന്നാൽ ബാലകൃഷ്ണന് ലൈസൻസില്ലാത്തതും ബൈക്കിന് ഇൻഷുറൻസില്ലാത്തതും നിയമപരമായി പ്രശ്നമാകുമെന്ന് കണ്ട് ബന്ധുകൂടിയായ മണികണ്ഠൻ താനാണ് ബൈക്കോടിച്ചതെന്നും തന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നും ആശുപത്രിയിൽ അറിയിച്ചു. ബാലകൃഷ്ണൻ പിന്നിൽ ഇരിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. പോലീസ് സ്റ്റേഷനിലും ഇത്തരത്തിലാണ് മൊഴി നൽകിയത്. സംശയം തോന്നിയ പോലീസ്അ ന്വേഷണത്തിന്റെ ഭാഗമായി മണികണ്ഠന്റെ മൊബൈൽഫോൺവിവരം ശേഖരിച്ചപ്പോൾ സംഭവസമയത്ത് മണികണ്ഠൻ ഒറ്റപ്പാലത്തായിരുന്നെന്ന് മനസിലായത്. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവം വ്യക്തമാവുകയും ചെയ്തു. കബളിപ്പിച്ചതിന് മണികണ്ഠന്റെ പേരിൽ കേസെടുത്ത് അറസ്റ്റുചെയ്തു. ബാലകൃഷ്ണന്റെ പേരിൽ ലൈസൻസും ഇൻഷുറൻസുമില്ലാതെ വണ്ടി ഓടിച്ചതിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്