CinemaKerala NewsLatest NewsNews

ചുരുളിയിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതെന്ന് പോലീസ്

തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ സന്ദര്‍ഭത്തിന് യോജിച്ചതെന്ന് പോലീസ്. ഇത് ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നാണ് എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പറയുന്നത്. സിനിമയിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന് യോജിച്ചതെന്നാണ് സംഘം വിലയിരുത്തുന്നത്.

ആവിഷ്‌കാര സ്വാതന്ത്യത്തിന് പരിഗണന നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ ധാരണയായിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു ചുരുളിയിലെ ഭാഷാപ്രയോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സിമിതിയെ നിയമിച്ചത്. സിനിമയ്ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി എഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എസ്പിമാരായ ദിവ്യ ഗോപിനാഥ്, എ. നസീം എന്നിവരും സമിതിയിലുണ്ടായിരുന്നു. ചിത്രത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചിരുന്നു. ചുരുളി ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Related Articles

Back to top button