Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പ്രധാനമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചു, പൈലറ്റിന്റെ ജോലി തെറിച്ചു.

ന്യൂഡല്‍ഹി/പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ച ഗോ എയറിലെ മുതിര്‍ന്ന പൈലറ്റിന്റെ ജോലി തെറിച്ചു. പ്രധാനമന്ത്രിയെ ട്വീറ്റുകളിലൂടെ അവഹേളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗോ എയര്‍ ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്.
ക്യാപ്റ്റന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നിരവധി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. എയര്‍ലൈന്‍ പോളിസി അനുസരിച്ച് പൈലറ്റ് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. സീറോ ടോളറന്‍സ് പോളിസിയാണ് ഗോ എയര്‍ പിന്തുടരുന്നത്. കമ്പനി നിയമപ്രകാരം എല്ലാ ഗോ എയര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. സമൂഹമാധ്യമങ്ങളിലെ പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടും. ഗോ എയര്‍ പ്രസ്താവനയില്‍ പറയുന്നു.