CovidEditor's ChoiceKerala NewsLatest NewsLocal NewsNews

പ്രി​ൻ​സി​പ്പ​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് സ്കൂളിൽ എ​ത്തി,സ്കൂ​ൾ അ​ട​പ്പി​ച്ചു.

മ​ഞ്ചേ​രി / പ്രി​ൻ​സി​പ്പ​ൽ ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് സ്കൂളിൽ എ​ത്തി​യ​തി​നെ തുടർന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്കൂ​ൾ അ​ട​പ്പി​ച്ചു. മലപ്പുറം മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് അ​ട​പ്പി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ച​ട്ടം ലം​ഘിച്ച് സ്കൂളിൽ എത്തുന്നത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു അധ്യാപകനെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.
പ്രി​ൻ​സി​പ്പ​ലു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രാ​ഴ്ച​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ പോയി. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ സ്കൂ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അറിയിക്കുക യായിരുന്നു. പ്രി​ൻ​സി​പ്പ​ലി​നും ഭാ​ര്യ​യ്ക്കും കു​ടും​ബ​ത്തി​ലെ മ​റ്റു മൂ​ന്നു​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു. രോ​ഗം ബാ​ധി​ച്ച് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് ഇ​വ​രോ​ട് ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നത്. ഇത് മറികടന്നാണ് പ്രി​ൻ​സി​പ്പ​ലും ഭാ​ര്യ​യും മ​ര​ണ​വീ​ട്ടി​ലും സ്കൂ​ളി​ലു​മെ​ത്തുന്നത്. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്കൂ​ളി​ലെ​ത്തി. ഈ ​സ​മ​യം പ്രി​ൻ​സി​പ്പ​ൽ സ്കൂ​ൾ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കുന്നത്. നി​ര​വ​ധി അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്രി​ൻ​സി​പ്പ​ലു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button