BusinessNews

സ്വകാര്യ ബസ് മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 32,000 പേര്‍ക്ക്

കൊച്ചി: കോവിഡ് പ്രതിസന്ധിയും ഇന്ധനവില വര്‍ദ്ധനവും മൂലം സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖലയില്‍ തൊഴില്‍ നഷ്ടമായത് 32,000 പേര്‍ക്ക്. കോവിഡ് ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം 137 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവുണ്ടായത്. ഇത്് വലിയ തോതില്‍ സ്വകാര്യ ബസ് മേഖയ്ക്ക് തിരിച്ചടിയായി.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വീസ് നിര്‍ത്തി വച്ചതോടെ വണ്ടികള്‍
തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലുമെത്തി. ഇതോടെ പലരും ബസ് സര്‍വ്വീസുകള്‍ നിര്‍ത്തുകയും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. മറ്റു ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചുമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ചില ബസ് മുതലാളിമാര്‍ തന്നെ ജീവനക്കാരാകുന്ന അവസ്ഥയിലുമെത്തി.

4100 സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്. 16,000 ബസുകളാണ് ജീവനക്കാരെ വെട്ടി കുറച്ച് സര്‍വ്വീസ് നടത്തുന്നത്. ഒരു ബസിന് ദിവസവും 100 ലിറ്റര്‍ ഡീസലാണ് ആവശ്യമുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഡീസലിനായി 2000 രൂപ കുറഞ്ഞത് വേണം. ഇന്‍ഷുറന്‍സ് തുകകൂടി മാറ്റി വയ്ക്കുമ്പോള്‍ ഉടമയ്ക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്.

Related Articles

Back to top button