റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റി
NewsKeralaLocal News

റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചതില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റി

കൊച്ചി : ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതില്‍ ദുഖമുണ്ടെന്നും ഈ റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡില്‍ കുഴിയില്ല എന്ന മുന്‍ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി ഒഴിഞ്ഞുമാറി.


സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് കേസെടുത്തേക്കും. കേസെടുക്കുന്നതിലെ നിയമസാധ്യതകള്‍ പോലീസ് തേടുന്നു. നേരത്തെ സമാനസംഭവത്തില്‍ ദേശീയപാത കരാറുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു.

Related Articles

Post Your Comments

Back to top button