DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

പെട്ടിമുടിക്കാരെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചിരിക്കുന്ന ലയങ്ങൾ കാലിൽതൊഴുത്തിനേക്കാൾ കഷ്ട്ടം, ഇതാണോ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവരെ സർക്കാരിന്റെ നെഞ്ചോടുള്ള ചേർത്തുപിടിക്കൽ ?

രാജമല പെട്ടിമുടിയിൽ ഉരുള്‍ പൊട്ടലില്‍ ര​ക്ഷ​പ്പെ​ട്ട​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചിരിക്കുന്ന ലയത്തിന്റെ ചിത്രമാണിത്. ഒന്ന് നോക്കൂ, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന ഈ കെട്ടിടത്തിലാണ് ഉരുൾ വീഴുന്നതിന്റെ നേർക്കാഴ്ച്ചക്കാരായി, ഞെട്ടൽ വിട്ടുമാറുന്നതിനു മുൻപ്
പാവങ്ങളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച ഇടം. കാലിതൊഴുത്തിനേക്കാൾ കഷ്ട്ടമായ അപകടം പതിയിരിക്കുന്ന ഈ കെട്ടിടത്തിലാണ് ജീവൻ രക്ഷപെട്ടവരെ
പാർപ്പിച്ചിരിക്കുന്നത്. ഇതാണോ, തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി​മാർ പറഞ്ഞ ഇടം. കഷ്ട്ടം ക്രൂരമല്ല, അതിക്രൂരമാണിത്. ക​ണ്ണ​ൻ​ദേ​വ​ൻ ക​മ്പ​നി​യാ​ണ്​ ദു​ര​ന്ത​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക്​ താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ല​യ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചിരിക്കുന്നത്. ചി​ല​ർ ക​മ്പ​നി ന​ൽ​കി​യ ലയങ്ങൾ വേ​ണ്ടെ​ന്ന് പറഞ്ഞു​ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് അഭയം തേടി​ പോ​യി. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ ചേർത്തു പിടിക്കേണ്ടത് വലിയ ഉത്തരവാദിത്തം എന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചതും, പത്രസമ്മേളനം നടത്തി പറഞ്ഞതുമായ ചേർത്തുപിടിക്കൽ ഇതാണോ. രാജമല പെട്ടിമുടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകം നിയോഗിച്ച നമ്മുടെ വൈദ്യുത മന്ത്രി എം എം മണിയാണ് രക്ഷപെട്ടവർക്ക് സൗകര്യം ഒരുക്കാൻ മുന്നിൽ നിന്നത്. ഈ ആവശ്യം ക​ണ്ണ​ൻ​ദേ​വ​ൻ ക​മ്പ​നി​യുടെ രാജമലയിലെ നടത്തിപ്പുകാരെ, അറിയിച്ച ശേഷം അവർ നൽകിയ ലയം താമസ യോഗ്യമാണോ എന്നുപോലും ചുമതലപെട്ട മന്ത്രിയോ ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥരോ നോക്കിയില്ല.
എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നിലം പൊത്താവുന്ന കെ​ട്ടി​ട​ത്തി​ലേക്കാണ് അവരെ മാറ്റിയിരിക്കുന്നത്. ഇ​തി​ലും ഭേ​ദം ​പെ​ട്ടി​മു​ടി​യി​ൽ മരിക്കു​ന്ന​താ​യി​രു​ന്നു എ​ന്ന്​ ഇ​വി​ടേ​ക്ക്​ മാ​റ്റി​പ്പാ​ർ​പ്പി​ക്കപ്പെട്ടവർക്ക് പറയേണ്ട അവസ്ഥയാണ് ഉണ്ടായത്. തൊട്ടുമുന്നിൽ അ​യ​ൽ​ക്കാ​രെയും, ബന്ധുക്കളെയും ഉ​രു​ളെ​ടു​ക്കു​ന്ന​ത്​ ക​ണ്ടു​നി​ന്നതിന്റെ വേ​ദ​നയുമായി കഴിയുന്നവരെയാണ് മ​റ്റൊ​രു ദു​ര​ന്ത​ത്തി​ന് കാരണമായേക്കാവുന്ന ലവലേശം സുരക്ഷിതമല്ലാത്ത ലയത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി​മാ​ര​ട​ക്കം വീമ്പിളക്കി പ്രസ്താവനയും, മുഴുനീള പത്രക്കുറിപ്പും, തള്ളോട് തള്ളും നടത്തുമ്പോൾ അക്ഷരാർത്ഥത്തിൽ യാതൊരു പ​രി​ഗ​ണ​ന​യും ഇ​വ​ർ​ക്ക് സത്യത്തിൽ​ ല​ഭി​ക്കുന്നില്ല.
പ​ശു​ത്തൊ​ഴു​ത്തി​നേ​ക്കാ​ള്‍ മോ​ശ​മാ​ണ് കണ്ണൻ ദേവൻ എസ്റ്റേറ്റിലെ ഒട്ടുമിക്ക ലയങ്ങളും. ഇതൊക്കെ ചോദിക്കാനും, പറയാനും, തൊഴിലാളികൾക്ക് സുരക്ഷാ ഉറപ്പു വരുത്താനും ചുമതലപെട്ട മന്ത്രിമാർക്കും ട്രേയ്ഡ് യൂണിയൻ നേതാക്കൾക്കും ഇക്കാര്യങ്ങളിൽ ഇടപെടാൻ ചില പരിമിതികൾ ഉണ്ട്. അത് ആകട്ടെ, തൊഴിലാളി മുതലാളി ബന്ധത്തേക്കാൾ വലുതായ മുതലാളി രാഷ്ട്രീയ ധാരണകളാണ്. ആ ധാരണകളാണ് തോട്ടം തൊഴിലാളി മേഖലയിൽ ഇന്നും കൊടികുത്തി വാഴുന്നത്. അത് തന്നെയാണ് തൊഴിലാളി ചൂഷണങ്ങൾക്ക് ഇന്നും വഴിമരുന്നാകുന്നത്. ഞങ്ങൾ തൊഴിലാളികളുടെ വക്താക്കളാണെന്നു അവകാശപ്പെടുന്ന ഒരു ഭരണം നടക്കുമ്പോൾ പോലും സംസ്ഥാനത്തിന്റെ
തൊഴിലാളി വർഗ്ഗത്തിന്റെ ദുർഗതിയാണിതെന്ന് ഓർക്കണം.
നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പെട്ടിമുടിയിലെ ക​ണ്ണ​ൻ​ദേ​വ​ൻ ക​മ്പ​നി​യുടെ കെ​ട്ടി​ട​ത്തി​ലെ ജ​നാ​ല​ക​ൾ പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​ക​ൾ കൊ​ണ്ടാ​ണ്​ മ​റ​ച്ചി​രി​ക്കു​ന്ന​ത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നിലം പതിക്കാവുന്ന ലയത്തിൽ അ​പ​ക​ടം മു​ന്നി​ൽ​ക​ണ്ടാ​ണ് ഉരുളിൽ നിന്ന് രക്ഷപ്പെട്ടവർ ഇന്ന് ​താ​മ​സി​ക്കു​ന്ന​ത്. ഒ​റ്റ​മു​റിമാത്രമുള്ള വീടെന്നു പറയുന്ന തൊഴുത്തിൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​ർ താമസിക്കുന്നു എന്നുപറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. സത്യമാണിത്. ദു​ര​ന്ത​ത്തി​ൽ നി​ന്ന്​ ത​ല​നാ​രി​ഴ​ക്ക്​ ര​ക്ഷ​പ്പെ​ട്ട, പെ​ട്ടി​മു​ടി​യി​ലെ ഷ​ണ്‍മു​ഖ​യ്യ, ഭാ​ര്യ മ​ഹാ​ല​ക്ഷ്മി, മ​ക്ക​ളാ​യ മ​ഹാ​രാ​ജ, ലാ​വ​ണ്യ എ​ന്നി​വ​രും മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ര്‍, ഭാ​ര്യ രാ​മ​ല​ക്ഷ്​​മി, മ​ക്ക​ളാ​യ മി​ഥു​ന്‍ കു​മാ​ര്‍, ര​ഞ്​​ജി​ത്​ കു​മാ​ര്‍ എ​ന്നി​വ​രും ക​ന്നി​മ​ല ടോ​പ് ഡി​വി​ഷ​നി​ലെ ബ​ന്ധു​വാ​യ മു​നി​യ​സ്വാ​മി​യു​ടെ വീ​ട്ടി​ലാണ് താമസം. മു​നി​യ​സ്വാ​മി​യു​ടെ ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും ഇതേ മുറിയിൽ തന്നെ കഴിയുന്നു. ഇത് മനഃസാക്ഷിയുള്ളവർ അറിയണം. ഇതാണ് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട ജനതയെ സർക്കാരിന്റെ, നെഞ്ചോടുള്ള ചേർത്തുപിടിക്കൽ. കേരളമേ കേഴുക എന്നല്ലാതെ എന്താണ് ഇതിന് പറയുക.

വള്ളിക്കീഴൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button