ഫീസ് കുടിശിക വരുത്തിയ വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍
NewsNational

ഫീസ് കുടിശിക വരുത്തിയ വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍

ഭുവനേശ്വര്‍: ഫീസ് കുടിശിക വരുത്തിയതിന് വിദ്യാര്‍ഥികളെ ലൈബ്രറിക്കുള്ളില്‍ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു. ഭുവനേശ്വരിലെ അപീജെയ് എന്ന സ്‌കൂളിലാണ് വിദ്യാര്‍ഥികളെ പൂട്ടിയിട്ടതായി ആരോപണമുയര്‍ന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഫീസ് നല്‍കാന്‍ ബാക്കിയുള്ള 34 വിദ്യാര്‍ഥികളെ അധികൃതര്‍ ലൈബ്രറിക്കുള്ളില്‍ വിളിച്ചുവരുത്തി അഞ്ച് മണിക്കൂറിലധികം പൂട്ടിയിട്ടു. കൂടാതെ ഫീസ് അടയ്ക്കാത്തതിന് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം അറിഞ്ഞതോടെ രക്ഷിതാക്കളെത്തി സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ പൂട്ടിയിട്ട് മാനസികമായി ബുദ്ധിമുട്ടിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Post Your Comments

Back to top button