
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രശസ്ത യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഇയാള്‍ സംസ്ഥാന വിട്ടതായി പോലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായി പോലീസ് അയല്‍ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഇതിനിടയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇവരുടെ മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കിയിരുന്നു. ഇയാളെ കണ്ടെത്താനായി ഇയാളുടെ സുഹൃത്തുക്കളുടെയും മൊബൈല്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പിറന്നാള്‍ ആഘോഷത്തിനായി ശ്രീകാന്ത് വിളിച്ച് വരുത്തുകയും ആലുവയിലെ ഫ്ളാറ്റില്‍ വെച്ച് പീഡിപ്പിക്കുകയും പിന്നിട് കൊച്ചിയിലെ രണ്ട് ഹോട്ടല്‍ മുറിയിലും വച്ച് പീഡിപ്പിക്കുകയും ചെയ്തത്. പരാതിക്കാരിയായ യുവതിയെ പിന്തിരിപ്പിക്കാന് ശ്രീകാന്തും സുഹൃത്തുക്കളും പല തവണ ശ്രമിച്ചിട്ടുണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇതിനായി ശ്രീകാന്തിനെ സഹായിച്ച സുഹൃത്തുക്കളെയും കേന്ദ്രികരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് യുവതി ശ്രീകാന്തിനെതിരെ ആരോപണമുന്നയിച്ചത്. പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ അവര്‍ നേരിട്ടെത്തി പരാതിയും നല്കി. നേരത്തേയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.