Kerala NewsLatest NewsLocal NewsNewsPolitics

കയ്യും കൊത്തി കാലും കൊത്തി.., സി പി എമ്മിന്റെ മുദ്രാവാക്യങ്ങളും പ്രകടനവും വിവാദമായി.

കണ്ണൂർ / കണ്ണൂർ ജില്ലയിൽ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യത്തോടെ നടത്തിയ പ്രകടനം വിവാദത്തിലേക്ക്. ‘കൊല്ലേണ്ടവരെ കൊല്ലും, ഞങ്ങൾ കൈയ്യും കൊത്തും കാലും കൊത്തും.’ തുടങ്ങി അക്രമ പ്രേരണയും, മുന്നറിയിപ്പും നൽകുന്ന തരത്തിൽ സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും നടത്തിയ പ്രകടനം ആണ് വിവാദമായിരിക്കുന്നത്.

കൊലവിളി മുദ്രാവാക്യത്തോടെ ഉള്ള പ്രകടനം വിവാദമായതോടെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംഭവത്തിൽ മയ്യിൽ ഏരിയാ കമ്മിറ്റിയോട് വിശദീകരണം തേടിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടത്തിയ പ്രകോപനപരമായ പ്രകടനം പാർട്ടിക്ക് അവമതിപ്പു ഉണ്ടാക്കുമെന്നിരിക്കെ, പ്രകടനം നടത്തിയ പ്രവർത്തകരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടി തല അച്ചടക്ക നടപടി എടുക്കാനിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവർത്തകരും പ്രാദേശിക നേത്യത്വവും നടത്തിയ കൊലവിളി പ്രതിഷേധ പ്രകടനം പാർട്ടിയെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നത്.

സംഭവത്തിൽ യുഡിഎഫ് നേതാക്കൾ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചു പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മയ്യിൽ പഞ്ചായത്തിലെ ചെറുപഴശ്ശിയിൽ സിപിഎം-മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഇരു വിഭാഗങ്ങളിലും ഉൾപ്പെട്ട പ്രവർത്തകർക്ക് ഇതിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ മർദിച്ച കേസിൽ അറസ്റ്റിലായി ജയിൽ ജീവിതം കഴിഞ്ഞു പുറത്തിറങ്ങിയ പ്രതികൾക്ക് മയ്യിൽ ചെറുപഴശിയിൽ നൽകിയ സ്വീകരണത്തിലാണ് സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയത്.

‘കൊല്ലേണ്ടോരെ കൊല്ലും ഞങ്ങള്‍, തല്ലേണ്ടോരെ തല്ലും ഞങ്ങള്‍, കൊന്നിട്ടുണ്ടീ പ്രസ്ഥാനം’, ‘കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി ചോരച്ചെങ്കൊടി കാട്ടും ഞങ്ങള്‍, ഓര്‍ത്തുകളിച്ചോ തെമ്മാടികളെ, മുസ്ലീം ലീഗില്‍ ചെറ്റകളേ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി ഉണ്ടായിരുന്നത്. യുഡിഎഫ് ബൂത്ത് ഏജന്‍റുമാരെ മര്‍ദിച്ച കേസില്‍ സിപിഎം പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ അടക്കമുളളവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നതാണ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവര്‍ക്ക് സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു കൊലവിളി മുദ്രാവാക്യം വിളി ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button