ലഹരിമരുന്ന് സംഘത്തെ വിട്ടയയ്ക്കാനാവശ്യപ്പെട്ട് സൈനികന്‍ എഎസ്ഐയുടെ തല അടിച്ചുപൊട്ടിച്ചു
NewsKeralaCrime

ലഹരിമരുന്ന് സംഘത്തെ വിട്ടയയ്ക്കാനാവശ്യപ്പെട്ട് സൈനികന്‍ എഎസ്ഐയുടെ തല അടിച്ചുപൊട്ടിച്ചു

കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ സംഘത്തെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയ സൈനികനും സഹോദരനും എഎസ്‌ഐയുടെ തല അടിച്ചുപൊട്ടിച്ചു. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മേവറത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൈനികനും സഹോദരനും പോലീസ് സ്റ്റേഷനകത്തുകയറി എഎസ്ഐയെ മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ഇന്ദീവരത്തില്‍, സൈനികനായ വിഷ്ണു (30), സഹോദരന്‍ വിഘ്നേഷ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ ലീവില്‍ നാട്ടിലെത്തിയതാണ് സൈനികന്‍. കരിക്കോടുള്ള ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി അറസ്റ്റിലായ ദമ്പതിമാരടക്കമുള്ള നാലുപേരെ വിട്ടയക്കണമെന്നായിരുന്നു സൈനികന്റെ ആവശ്യം.

Related Articles

Post Your Comments

Back to top button