Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഴിമതി ഒലിച്ചു പോയി എന്ന് കരുതേണ്ട,സ്പീക്കറും മുഖ്യമന്ത്രിയും സ്ഥാനമൊഴിയണം.

തിരുവനന്തപുരം/ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ പേരിൽ അഴിമതി ഒലിച്ചു പോയി എന്ന് കരുതണ്ടെന്നും, സ്പീക്കറും മുഖ്യമന്ത്രിയും സ്ഥാനമൊഴിയണമെന്നും, സഭാ സമ്മേളനം അവസാനിക്കുന്നതുവരെ സഭയില്‍ പ്രതിഷേധങ്ങള്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊള്ളയായ നയപ്രഖ്യാപനമാണ് സർക്കാരിന്റേതായി സഭയിൽ ഉണ്ടായത്. പ്രതിപക്ഷം നിറവേറ്റിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സർക്കാരിന്‍റെ അഴിമതിക്കും കൊള്ളക്കും എതിരെയാണ് പ്രതിപക്ഷം. അന്വേഷണത്തെ സ്പീക്കർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ആരാണ് അപക്വമായി പെരുമാറിയതെന്ന് ജനങ്ങൾ കണ്ടതാണ്. രമേശ് ചെന്നിത്തല പറഞ്ഞു.

വാളയാര്‍ കേസില്‍ പ്രതികള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയും പൊലീസുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. പെണ്‍കുട്ടികളുടെ അമ്മയെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. കുടുംബത്തിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. ഇനിയെങ്കിലും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നയപ്രഖ്യാപനത്തോട് ഗവർണർക്ക് പോലും ആഭിമുഖ്യമില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പറഞ്ഞു. നയപ്രഖ്യാപനം വായിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ഗവർണർ ചെയ്തിരിക്കുന്നതെന്നും മുനീർ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പി സി ജോര്‍ജ് എംഎല്‍എ ആരോപിക്കുകയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കിയിരുന്നതാണ്. ഹൈക്കോടതിയെയും സുപ്രി കോടതിയെയും സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നിലപാടെടുത്തു. പി സി ജോര്‍ജ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തി കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച പി സി ജോര്‍ജ്, ആരോഗ്യമന്ത്രി കേരളം കൊറോണ കേരളമായെന്ന് പറയുന്നു. ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഏറ്റവും ഗതികെട്ട സഹചര്യ മാന് നിലവിലുള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button