ശ്രീലങ്കന്‍ പാര്‍ലമെന്റ് മന്ദിരം പൊതുജനങ്ങള്‍ വളഞ്ഞു
NewsWorld

ശ്രീലങ്കന്‍ പാര്‍ലമെന്റ് മന്ദിരം പൊതുജനങ്ങള്‍ വളഞ്ഞു

കൊളംബോ: അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു. ജനകീയ പ്രതിഷേധം ശ്രീലങ്കയില്‍ കൂടുതല്‍ ശക്തമായി തുടരുകയാണ്. രാജ്യം വിടാന്‍ സമ്മതിച്ചാല്‍ സ്ഥാനം രാജിവയ്ക്കാമെന്ന് പറഞ്ഞ ഗോതബയ രാജപക്‌സെ രാജ്യം വിട്ടപ്പോള്‍ കൂടുതല്‍ ഉപാധികള്‍ മുന്നോട്ടുവച്ചതാണ് ജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റ് മന്ദിരത്തിന് ചുറ്റും സൈന്യം സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ്. പ്രസിഡന്റ് രാജിവയ്ക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. ഭാര്യ ലോമ രാജപക്‌സെയ്‌ക്കൊപ്പം കുടുംബത്തെയും കൂട്ടി രാജ്യം വിട്ട ഗോതബയ ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ കക്ഷികള്‍ പുതിയ പ്രസിഡന്റായ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യാന്‍ ധാരണയിലെത്തിയിട്ടുണ്ട്.

എന്നാല്‍ ഗോതബയ രാജിവയ്ക്കാതെ സജിത് പ്രേമദാസയ്ക്ക് അധികാരത്തിലെത്താന്‍ കഴിയില്ല. ഇന്നലെ രണ്ട് വട്ടം രാജ്യം വിടാന്‍ ഒരുങ്ങിയ ഗോതബയയെ വിമാനത്താവളത്തില്‍ വച്ച് യാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് സൈനിക വിമാനത്തിലാണ് ഗൊതബയ മാലിദ്വീപിലേക്ക് കടന്നത്.

Related Articles

Post Your Comments

Back to top button