നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു.

കൊച്ചി/ നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സി ആർ പി സി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെ യാണ് സർക്കാർ കോടതി മാറ്റത്തിനുളള ആവശ്യം ഹർജിയായി സർക്കാർ ഉന്നയിക്കുന്നത്.
ഹൈക്കോടതിയിൽ ഉന്നയിച്ച കാര്യങ്ങൾ സുപ്രീംകോടതിയേയും സർക്കാർ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കും. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നാവും സർക്കാ ർ ഹൈക്കോടതിയെ അറിയിക്കുക. 2013ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങൾക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായി രിക്കും മുഖ്യമായും സുപ്രീം കോടതിയെ സർക്കാർ അറിയിക്കുക. സുപ്രീം കോടതിയിലേക്കുളള ഹർജി തയ്യാറാക്കുന്നതുമായി ബന്ധ പ്പെട്ട നിയമപരമായ കാര്യങ്ങൾ സർക്കാർ അഭിഭാഷകർ, ഡൽഹി യിലുളള അഭിഭാഷകരുമായി ചർച്ച നടത്തി വരുകയാണ്. ഡൽഹി യിലെ മുതിർന്ന അഭിഭാഷകർ സുപ്രീംകോടതിയിൽ ഹാജരാകു മെന്നാണ് വിവരം. ഇതിനിടെ, ഹൈക്കോടതി വിധിയുടെ അടിസ്ഥാ നത്തിൽ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് പോവു കയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശം ഉണ്ടായിരുന്നു. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സുരേശൻ രാജിവച്ചിരു ന്നെങ്കിലും,സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.