മുംബൈ: ഇന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്സ് 544.97 പോയിന്റ് ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. 0.94 ശതമാനമാണ് നേട്ടം. 58559.14 പോയിന്റിലാണ് ബിഎസ്ഇ സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. വിപണിയിലെ സൂചനകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.
നിഫ്റ്റിയിലും മികച്ച നേട്ടം ബജറ്റ് ദിനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് നിഫ്റ്റി 17500 ലേക്ക് നീങ്ങുകയാണ്. രാവിലെ 145.70 പോയിന്റ് ഉയര്‍ന്നാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. 0.84 ശതമാനമാണ് നേട്ടം. 17485.50 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് നിഫ്റ്റിയില്‍ 1510 ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ 473 ഓഹരികളുടെ മൂല്യം താഴേക്ക് പോയി.
എന്നാല്‍ 65 ഓഹരികളുടെ മൂല്യത്തില്‍ വ്യത്യാസമുണ്ടായില്ല. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, ടാറ്റ മോട്ടോര്‍സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ എന്നീ കമ്പനികളുടെ ഓഹരികളുടെ മൂല്യം താഴേക്ക് പോയി.
Post Your Comments