തെരുവുനായ കുറുകെ ചാടി, ബൈക്ക് മറിഞ്ഞു; കോഴിക്കോട്ട് ദമ്പതികൾക്ക് പരിക്ക്
Kerala

തെരുവുനായ കുറുകെ ചാടി, ബൈക്ക് മറിഞ്ഞു; കോഴിക്കോട്ട് ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട് : ബൈക്കിന് മുമ്പിൽ തെരുവ് നായ ചാടി ദമ്പതികൾക്ക് പരിക്ക്. വടകര സാന്റ് ബാങ്ക് സ് റോഡിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വടകര അഴിത്തല തൈകൂട്ടത്തിൽ ഇല്ലാസ് (40) ഭാര്യ ലേഖ ( 34 ) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉല്ലാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തെരുവ് നായ റോഡിന് കുറുകെ ചാടിയതോടെ ഇരുചക്രവാഹനം മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Related Articles

Post Your Comments

Back to top button