ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
NewsLocal NewsObituary

ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: കോളേജ് വിദ്യാർത്ഥിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കൽക്കണ്ടി സ്വദേശി ഹോമിയോ ഡോക്ടർ രാജീവിന്‍റെ മകൻ ആദിത്യൻ ആണ് മരിച്ചത്. പാലക്കാട് യുവക്ഷേത്ര കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.

പനിയാണെന്ന് പറഞ്ഞ് ആദിത്യൻ ഉച്ചയോടെ ക്ലാസിൽ നിന്ന് താമസ സ്ഥലത്തേക്ക് പോയിരുന്നെന്ന് കോളേജ് അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്ന് റൂമിൽ നിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നതായാണ് വിവരം. കോങ്ങാട് പോലീസ്‌ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

Related Articles

Post Your Comments

Back to top button