Editor's ChoiceEducationKerala NewsLatest NewsLaw,Local NewsNationalNews
സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ് നൽകേണ്ടി വരും, സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി /സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനത്തിന് ഉയർന്ന ഫീസ് ഈടാക്കാൻ വഴിവെക്കുന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവ് ആയതിനാൽ അതിൽ ഇടപെടുന്നില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഫീസ് നിർണയ സമിതിക്ക് എതിരായ ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്ന സർക്കാർ ആവശ്യവും കോടതി നിരസിക്കുകയായിരുന്നു. ഇതോടെ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കോടതി നിശ്ചയിക്കുന്ന അന്തിമ ഫീസ് നൽകാം എന്ന് എഴുതി നൽകേണ്ടി വരുന്ന അവസ്ഥായാണ് ഉള്ളത്. 2020 -21 അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.