Latest NewsNewsWorld

മുള്ളുവേലി കെട്ടാനെത്തിയ പാക് പട്ടാളക്കാരെ തല്ലിയോടിച്ച് താലിബാനികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടാനെത്തിയ പാക് പട്ടാളക്കാരെ തല്ലിയോടിച്ച് താലിബാനികള്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ചിലയിടങ്ങളില്‍ വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും ഇറാനിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന നിംറുസ് പ്രവിശ്യയിലെ ചാര്‍ ബുര്‍ജാക് ജില്ലയിലാണ് ആദ്യം സംഘര്‍ഷം ഉടലെടുത്തത്. മുള്ളുവേലി കെട്ടാനെത്തിയ പാക്കിസ്ഥാന്‍ പട്ടാളത്തെ അതിര്‍ത്തിയില്‍ റോന്ത് ചുറ്റിയ താലിബാനികള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പിന്തിരിഞ്ഞോടിയ പാക്കിസ്ഥാന്‍ പട്ടാളം കൂടുതല്‍ സന്നാഹങ്ങളുമായി വന്നപ്പോള്‍ താലിബാന്‍ അവര്‍ക്ക് നേരേ വെടിയുതിര്‍ത്തു.

അതിര്‍ത്തിയിലെ പത്ത് കിലോമീറ്റര്‍ ഭാഗത്താണ് മുള്ളുവേലി കെട്ടാനായി പാക്കിസ്ഥാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ തിരിഞ്ഞോടിയപ്പോള്‍ പണികഴിഞ്ഞ ഭാഗത്തെ മുള്ളുവേലി മുഴുവന്‍ താലിബാനികള്‍ നശിപ്പിച്ചു. മുള്ളുവേലി കെട്ടാന്‍ കുഴിച്ചിട്ട ലോഹത്തൂണുകള്‍ താലിബാന്‍ പിഴുതെറിയുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുള്ളുവേലി കെട്ടാനായി കോണ്‍ക്രീറ്റ് ഉപയോഗിച്ച് കുഴിച്ചിട്ട ലോഹത്തൂണുകളിലേക്ക് താലിബാന്‍ ലോറി ഓടിച്ചുകയറ്റി അവ പിഴുതുകളയുന്ന വീഡിയോകളാണ് പ്രചരിച്ചത്.

മുള്ളുകമ്പികളുടെ വലിയ സ്പൂളുകള്‍ താലിബാനികള്‍ കൈക്കലാക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മുള്ളുവേലിയുടെ നിര്‍മ്മാണത്തിനായി പാക്കിസ്ഥാന്‍ പട്ടാളം കൊണ്ടുവന്ന സാധനസാമഗ്രികള്‍ മുഴുവന്‍ താലിബാനികള്‍ അഫ്ഗാനിസ്ഥാനിലേക്ക് എടുത്തുകൊണ്ടുപോയതായി ചില അഫ്ഗാന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ മുഖ്യ വക്താവായ സൈബുള്ള മുജാഹിദ് മുള്ളുവേലി കെട്ടുന്നതിനെതിരേ പാക്കിസ്ഥാന് അന്ത്യശാസനം നല്‍കിയിരുന്നു.

Related Articles

Back to top button