മൂന്നാറില്‍ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ്
NewsKeralaLocal News

മൂന്നാറില്‍ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ്

മൂന്നാര്‍: സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി. കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ ഇന്നലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെണ്ടുവരയില്‍ ഇന്നലെ മഞ്ഞ് വീഴ്ചയുണ്ടായി. ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്.

മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.

Related Articles

Post Your Comments

Back to top button