കപ്പലിൽ തന്നെയാണ് കള്ളന്മാർ,സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്,എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീല്‍, വി ഡി സതീശന്‍
നിയമസഭയിൽ നിന്ന്

ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്നും, കപ്പലിൽ തന്നെയാണ് കള്ളന്മാർ ഉള്ളതെന്നും, സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും, വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് വി ഡി സതീശന്‍ എം എൽ എ ഇങ്ങനെ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്‌തു. സെക്രട്ടേറിയേറ്റിൽ എൻഫോഴ്‌സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേർന്ന് കുറ്റപ്പെടുത്തുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.
കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ. സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട ശേഷം സർക്കാർ ഒന്നും ചെയ്‌തില്ല. ബെവ്‌കോ ആപ്പിൽ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്‌ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷൻ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂർഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീൽ വാട്‌സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീൽ സ്വർണക്കടത്ത് പ്രതിയെ ഫോണിൽ വിളിച്ചത്. വി ഡി സതീശൻ പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്‍റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയിരിക്കുന്നത്. എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീല്‍. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണെന്ന്. തട്ടിപ്പിന് അല്ല ഖുര്‍ആനെ മറയാക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.