
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന് ഹരീഷ് പേരടി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും പ്രതിഷേധാര്‍ഹമാണെന്ന് ഹരീഷ് പേരടി പറഞ്ഞു.
കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്. നാളെ എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് A.K.ആന്റ്റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്…കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ് …നാളെ A.K.G സെന്റ്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്…രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും…ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല …സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ,ശരിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു…ജാഗ്രതൈ…ഒരു സര്‍വ്വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു…വായില്‍ പഴം കയറ്റിയ എല്ലാ സാംസ്കാരിക നായിക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…കലാകാരന്റെ രാഷ്ട്രിയം ഇതാണ്…അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും..എന്നിലെ കലാകാരന്റെ രാഷ്ട്രിയം.
Post Your Comments