ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തര്‍ക്കം മുറുകുന്നു
GulfNewsBusiness

ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തര്‍ക്കം മുറുകുന്നു

വാഷിങ്ടണ്‍: ചൈനയും അമേരിക്കയും തമ്മിലുളള വ്യാപാര തര്‍ക്കം മുറുകുന്നു. യുഎസിന്റെ നിരീക്ഷണത്തിലുള്ള അഞ്ച് ചൈനീസ് കമ്പനികളെ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് പുറത്താക്കാന്‍ സാധ്യത. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കമ്പനികളുടെ ഓഡിറ്റുകള്‍ യുഎസ് സെക്യൂരിറ്റീസ് റെഗുലേറ്ററിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈന ലൈഫ് ഇന്‍ഷുറന്‍സ്, അലൂമിനിയം കോര്‍പ്പറേഷന്‍ ഓഫ് ചൈന, പെട്രോ ചൈന, സിനോപെക്, സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കല്‍ കോ എന്നിവയാണ് ഈ അഞ്ച് സ്ഥാപനങ്ങള്‍.

ഇവയുടെ ഷെയറുകള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നും പിന്‍മാറാനുള്ള തങ്ങളുടെ അപേക്ഷ ഈ മാസം തന്നെ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഓഡിറ്റ് രേഖകളുടെ പരിശോധന നടത്തുന്നത് ബീജിംഗ് വിലക്കുന്നുണ്ട്. ‘ഈ സ്ഥാപനങ്ങള്‍ യുഎസില്‍ ലിസ്റ്റ് ചെയ്തത് മുതല്‍ യുഎസ് മൂലധന വിപണിയുടെ നിയമങ്ങളും നിയന്ത്രണ ആവശ്യകതകളും പാലിക്കുന്നുണ്ട്.

നിലവില്‍ സ്ഥാപനങ്ങളുടെ സ്വന്തം ആവശങ്ങള്‍ക്കായാണ് അമേരിക്കന്‍ ഷെയറുകളില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുന്നത്.’ ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിദേശ ഏജന്‍സികളുമായുള്ള ആശയവിനിമയം തുടരുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ യുഎസ് എക്സ്ചേഞ്ചുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ നിരോധിക്കാനിടയുള്ള ഓഡിറ്റ് തര്‍ക്കം പരിഹരിക്കാന്‍ ബെയ്ജിംഗും വാഷിംഗ്ടണും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Related Articles

Post Your Comments

Back to top button