ജോഷിമഠ് ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷിക്കും
NewsNational

ജോഷിമഠ് ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷിക്കും

ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാണ് കെട്ടിടങ്ങളില്‍ വിള്ളല്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ നിർമാണ നിരോധനം കർശനമായി പാലിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി രൂപീകരിച്ച് ജോഷിമഠിലെ സാഹചര്യം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നു പോലും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്.

പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.

Related Articles

Post Your Comments

Back to top button