ബിഹാറിൽ നാളെ വിധിയറിയാം,വോട്ടെണ്ണൽ രാവിലെ 8 മുതൽ.

ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെ ടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ആരംഭി ക്കും. ഭൂരിപക്ഷം എക്സിറ്റ് പോളുകളും നൽകിയ അനുകൂല ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് ആർജെഡിയുടെ നേതൃത്വത്തി ലുള്ള മഹാസഖ്യം. എന്നാൽ എക്സിറ്റ് പോളുകളിൽ കാര്യമില്ലെന്നും അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്.
വോട്ടെണ്ണലിന് മുമ്പായി മാരത്തൺ ചർച്ചകളിലാണ് പാർട്ടികൾ. നേതാക്കളെല്ലാം തങ്ങളുടെ പാർട്ടി ആസ്ഥാനങ്ങളിൽ തമ്പടിച്ചിരിക്കു കയാണ്. തൂക്കു സഭയ്ക്കുള്ള സാധ്യത മുന്നിൽ കണ്ട് കോൺഗ്രസ് രണ്ടു ജനറൽ സെക്രട്ടറിമാരെ ബിഹാറിലേക്ക് അയച്ചിട്ടുണ്ട്. 31-ാം ജന്മദിനം ആഘോഷിക്കുന്ന തേജസ്വി യാദവിന്റെ വീട്ടിലായിരുന്നു ആർജെഡി നേതാക്കളുടെ യോഗം. പ്രവചനങ്ങൾ ശരിയായി വന്നാൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി എന്ന പദവി തേജസ്വി യാദവിനെ തേടിയെത്തും. 243 നിയമസഭാ സീറ്റുകളിലേക്കായി ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളി ലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കൂടുതൽ മണ്ഡലങ്ങൾ ഉള്ള ജില്ലകളിൽ പരമാവധി മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. രാവിലെ എട്ട് മണിമുതൽ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ട്രെൻഡിങ് പത്ത് മണിയോടെ ലഭ്യമാകും. ഓരോ മണ്ഡലത്തിലേയും ഫല സൂചനകൾ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സൗകര്യങ്ങ ളൊരുക്കിയിട്ടുണ്ട്. പൂർണ്ണ ഫലം ബുധനാഴ്ച വൈകുന്നേരത്തോടെ യാണ് ലഭിക്കുകയെങ്കിലും ഉച്ചയാകുമ്പോഴേക്ക് ബിഹാർ ആര് ഭരിക്കുമെന്നതിന്റെ കൃത്യമായ ചിത്രം വരും.