ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും
NewsKerala

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. പത്‌നി സുദേഷ് ധന്‍കറും അദ്ദേഹത്തോടൊപ്പമുണ്ടാകും. വൈകിട്ട് 4.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം അഞ്ചിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. അവിടെനിന്ന് രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.

22നു രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസില്‍ വിരുന്നില്‍ പങ്കെടുക്കുന്ന അദ്ദേഹം 10.30ന് നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കണ്ണൂലേക്കു മടങ്ങും.

Related Articles

Post Your Comments

Back to top button