CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ് പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതെന്ന് ഇര, ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ജാമ്യം.

തിരുവനന്തപുരം / തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ചെന്ന വിവാദമായ കേസ് പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ തല കീഴ് മറിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ബന്ധപ്പെട്ടതെന്നു ഇര സത്യവാങ്മൂലം നൽകുകയായിരുന്നു. ഇരയുടെ സത്യാ വാങ്‌മൂലത്തോടെ ആരോപണ വിധേയനായ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.