രാജ്യത്ത് ഇതിനകം 86,752 പേരുടെ ജീവൻ വൈറസ് കവർന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം 1,133 പേർ കൂടി മരിച്ചതോടെ വൈറസ് കവർന്ന മനുഷ്യജീവനുകളുടെ എണ്ണം 86,752 ആയി.
തുടർച്ചയായി രണ്ടാം ദിവസവും പുതിയ രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ രാജ്യത്തുണ്ടായത് ആശ്വാസം പകർന്നിരിക്കുകയാണ്. അവസാന 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 92,605 പേർക്ക് ആണ്. രോഗമുക്തരായത് 94,612 പേരും. മൊത്തം കേസ് ലോഡ് 54 ലക്ഷം പിന്നിട്ടിട്ടു. 1,133 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 86,752 ആയി. ഇതുവരെ രോഗമുക്തരായത് 43.03 ലക്ഷം പേരാണ്. റിക്കവറി നിരക്ക് 79.68 ശതമാനമായി ഉയർന്നിട്ട്. മരണനിരക്ക് ആവട്ടെ 1.61 ശതമാനവും.
രാജ്യത്ത് ഇപ്പോൾ 10,10,824 പേർ ആണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. മൊത്തം കേസ് ലോഡിന്‍റെ 18.72 ശതമാനമാണിത്. ശതമാനക്കണക്കിൽ ആക്റ്റിവ് കേസ് ലോഡ് കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുന്നു. ശനിയാഴ്ച 12.06 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന കൂടിയപ്പോൾ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവാണ് ഉണ്ടായത്. വെള്ളിയാഴ്ച 8.81 ലക്ഷം സാംപിളുകൾ പരിശോധിച്ചപ്പോൾ 93,337 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 96,424 പേർക്കു രോഗം കണ്ടെത്തിയിരുന്നു. ബുധനാഴ്ചയിലെ പരിശോധനയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയുണ്ടായത്. 97,894 ആണിത്.11.36 ലക്ഷം സാമ്പിളുകൾ പരിശോധിച്ചപ്പോഴാണിത്.
കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 425 പേരുടെ മരണം കൊവിഡ് മൂലമാണെന്നു രേഖപ്പെടുത്തുകയുണ്ടായി. കർണാടകയിൽ 114 പേർ മരിച്ചു. ഉത്തർപ്രദേശ് 84, തമിഴ്നാട് 66, ആന്ധ്രപ്രദേശ് 58, പശ്ചിമ ബംഗാൾ 56, പഞ്ചാബ് 49, മധ്യപ്രദേശ് 42, ഡൽഹി 38 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും ഒടുവിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ 32,216 ആയി. തമിഴ്നാട്ടിൽ 8751, കർണാടകയിൽ 7922, ആന്ധ്രയിൽ 5302, ഉത്തർപ്രദേശിൽ 4953, ഡൽഹിയിൽ 4945, പശ്ചിമ ബംഗാളിൽ 4298, ഗുജറാത്തിൽ 3302, പഞ്ചാബിൽ 2757, മധ്യപ്രദേശിൽ 1943 എന്നിങ്ങനെ ഇതുവരെ ഉണ്ടായ മരണങ്ങൾ.