DeathEditor's ChoiceKerala NewsLatest NewsLocal NewsNews
പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞ് വീണു മരിച്ചു.

കോഴിക്കോട് / ബേപ്പൂര്‍ എല്‍പി സ്‌കൂളിലെ അഞ്ചാം നമ്പർ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബേബിയാണ് മരണപ്പെട്ടത്. 68 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. രാവിലെ 9.30 യോട് കൂടി അഞ്ചാം ബൂത്തിൽ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചെയ്ത് തിരിച്ചുപോകുമ്പോഴാണ് മരണം ഉണ്ടായത്.