കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായി
KeralaNewsLocal News

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായി

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായി. മണിക്കൂറുകളോളം ആര്‍ക്കും വെബ്‌സൈറ്റില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. മരുന്നുകള്‍ ഉള്‍പ്പടെ വാങ്ങിയതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍, ഓര്‍ഡര്‍ നല്‍കിയ മരുന്നുകളടക്കം മുഴുവന്‍ വിവരവും ഉള്ളതായിരുന്നു വെബ്‌സൈറ്റ്. എന്നാല്‍ വെബ്‌സൈറ്റിന് നേരിട്ടിരിക്കുന്നത് സാങ്കേതിക തകരാര്‍ മാത്രമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. പിന്നാലെ വെബ്‌സൈറ്റിന്റെ തകരാര്‍ പരിഹരിച്ച് പുനസ്ഥാപിക്കുകയും ചെയ്തു.

കൊല്ലത്തെയും തിരുവനന്തപുരത്തെയും കോര്‍പറേഷന്റെ മരുന്ന് സംഭരണ ശാലകള്‍ക്ക് തീപിടിച്ചതില്‍ പ്രതിപക്ഷം അട്ടിമറി ആരോപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്‌സൈറ്റും പ്രവര്‍ത്തനം നിലച്ച നിലയിലായത്.

Related Articles

Post Your Comments

Back to top button