യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു
NewsKerala

യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ യുവതിയെ നായ കിടപ്പുമുറിയില്‍ കയറി കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. യുവതിയുടെ ബഹളം കേട്ടെത്തിയവരാണ് നായയെ ഓടിച്ചുവിട്ടത്. വീടിന്റെ മുന്‍ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. ഇതിലൂടെയാണ് നായ വീടിനകത്തേക്ക് കയറിയത്. യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

ഈ വീട്ടില്‍ നിന്നും ഓടിച്ചുവിട്ട നായ സമീപമുള്ള മൂന്ന് വീടുകളിലേക്കുകൂടി ഓടിക്കയറിയിട്ടുണ്ട്. നായക്ക് പേവിഷബാധയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാര്‍.

Related Articles

Post Your Comments

Back to top button