ഏഷ്യാ കപ്പിനുളള വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
NewsSports

ഏഷ്യാ കപ്പിനുളള വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏഷ്യാ കപ്പ് ട്വന്റി20 ടൂര്‍ണമെന്റിനുളള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ പടയെ നയിക്കുക. 15 അംഗ സംഘത്തെയാണ് സെലക്ഷന്‍ കമ്മറ്റി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് നടക്കുക. പരുക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ജെമിമ റോഡ്രിഗസ് ടീമില്‍ തിരിച്ചെത്തി. സ്മൃതി മന്ദാനയും ഷഫാലി വര്‍മയുമാകും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ജെമിമയും ഹര്‍മന്‍പ്രീതും മധ്യനിരക്ക് കരുത്ത് പകരും. ഒക്ടോബര്‍ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, എസ് മേഘ്ന, റിച്ചാ ഗോഷ് (വിക്കറ്റ് കീപ്പര്‍) സ്നേഹ റാണ, ദയാലന്‍ ഹേമലത, പൂജ വസ്ത്രകര്‍, മേഘ്ന സിംഗ്, രേണുക താക്കൂര്‍ ,രാജേശ്വരി ഗെയ്ക്വാദ്, രാധാ യാദവ്, കെ പി നവ്ഗയര്‍


ഇന്ത്യയുടെ മത്സരങ്ങള്‍, ഒക്ടോബര്‍ ഒന്ന് ശ്രീലങ്ക, ഒക്ടോബര്‍ മൂന്നിന് മലേഷ്യ, ഒക്ടോബര്‍ നാലിന് യുഎഇ, ഒക്ടോബര്‍ ഏഴിന് പാകിസ്താന്‍, ഒക്ടോബര്‍ എട്ടിന് ബംഗ്ലാദേശ്, ഒക്ടോബര്‍ പത്തിന് തായ്ലാന്‍ഡ്

Related Articles

Post Your Comments

Back to top button