
കൊച്ചി: എടവനക്കാട് കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊലപാതകം ചെയ്തത് സജീവൻ ഒറ്റയ്ക്കെന്ന് പൊലീസ്. സംശയത്തിന് ഇടവരാത്ത രീതിയിൽ പ്രതി കഥമെനയുകയായിരുന്നുവെന്നും എസ് പി വിവേക് കുമാർ പറഞ്ഞു. സംഭവസ്ഥലം സന്ദർശിക്കുകയാണ് എസ് പി. കുട്ടികളെ കെട്ടു കഥകൾ പറഞ്ഞു പഠിപ്പിച്ചു. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടുകളാണ് സംശയത്തിനിടയാക്കിയതെന്നും രമ്യയുടെ സഹോദരൻ പറഞ്ഞു. ആറുമാസത്തിന് ശേഷവും രമ്യയെ കാണാതായതിൽ സംശയം തോന്നി പരാതി നൽകുകയായിരുന്നു.
കൊലപാതകം,തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എടവനക്കാട് വാചാക്കലിലെ വാടക വീടിന്റെ മുറ്റത്ത് നിന്ന് പൊലീസ് ശേഖരിച്ച രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ശരീര അവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ പരിശോധനയും പൊലീസ് ഉണ്ടാകും. ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട് അതേ വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നരവർഷമായി സജീവൻ താമസിച്ചത്.
‘കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാനുള്ള സാധ്യത കുറവായിരുന്നു. ഇരുവരോടുമായി വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേട് തോന്നിയത്. അപ്പോഴേക്കും മാസങ്ങൾ പിന്നിട്ടിരുന്നു’. രമ്യയുടെ സഹോദരൻ പറഞ്ഞു.
Post Your Comments