നാല് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവാവിന്റെ ആരോപണം
NewsNationalCrime

നാല് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവാവിന്റെ ആരോപണം

ജലന്ധര്‍: നാല് യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ആരോപണവുമായി ഒരു പഞ്ചാബി യുവാവ്. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമായ ഒരു യുവാവാണ് പീഡന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങളോട് കഥനകഥ വെളിപ്പെടുത്തിയ യുവാവ് ഇതുവരെ പോലീസില്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടില്ല.

20 വയസ് തോന്നിക്കുന്ന നാല് യുവതികളാണ് പഞ്ചാബിലെ ജലന്ധറിലെ കപൂര്‍ത്തല റോഡില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ നില്‍ക്കുന്ന തന്നെ ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ സമീപിച്ചു. അവര്‍ നല്‍കിയ വിലാസം വായിച്ച് നോക്കുന്നതിനിടെ കണ്ണിലേക്ക് ഒരു രാസവസ്തു സ്‌പ്രേ ചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട് മയക്കുമരുന്ന് നല്‍കിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയാണ് ചെയ്തതെന്നും യുവാവ് ആരോപിച്ചു. കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര്‍ ഊഴമിട്ടാണ് പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായാണ് പെരുമാറിയത്. വേദന അസഹനീയമായിരുന്നു.

അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികള്‍ മദ്യപിച്ചിരുന്നു. അവര്‍ തമ്മില്‍ സംസാരിച്ചത് ഇംഗ്ലീഷിലും തന്നോട് പഞ്ചാബിയിലുമാണെന്നും യുവാവ് പറഞ്ഞു. സംഭവം പുറത്തുവന്നതോടെ പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

Related Articles

Post Your Comments

Back to top button