CrimeDeathEditor's ChoiceLatest NewsNationalNews

ലൈംഗിക ബന്ധത്തിന് പുതു മാർഗ്ഗം തേടി,കഴുത്തിൽ കയർ മുറുകി യുവാവ് മരണപെട്ടു.

നാഗ്പുർ/ ലൈംഗിക ബന്ധത്തിനായി വ്യത്യസ്ത മാർഗ്ഗം തേടിയ യുവാവ് കഴുത്തിൽ കെട്ടിയ കയർ മുറുകി മരണപെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുർ ഖപർഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാഗ്പുർ സ്വദേശിയായ മുപ്പതുകാരൻ ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കെട്ടിയ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചെന്നാണ് പോലീസ് പറയുന്നത്.

മരണപ്പെട്ട യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും തമ്മിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളായി അടുത്ത ബന്ധത്തിലാണ്. വിവാഹിതയും ഒരു കുഞ്ഞിന്‍റെ അമ്മയുമായ സ്ത്രീയുമായി യുവാവ് നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിനായി വ്യത്യസ്ത മാർഗ്ഗം സ്വീകരിക്കുന്നതിനായി സ്ത്രീ യുവാവിനെ ഒരു കസേരയില്‍ കയറുപയോഗിച്ച് ബന്ധിച്ചിരുത്തുകയായിരുന്നു. കയ്യും കാലും ഒപ്പം കഴുത്തിലും നൈലോൺ റോപ്പ് ഉപയോഗിച്ചായിരുന്നു കെട്ടിയത്.

സ്ത്രീ ബാത്ത് റൂമിൽ പോയി മടങ്ങി എത്തുമ്പോൾ,യുവാവ് കെട്ടിയിരുന്ന കസേരയുടെ മറിഞ്ഞു വീണു മരിച്ചു കിടക്കുന്നതാണ് കാണുന്നത്. യുവാവിനെ കെട്ടിയിട്ടിരുന്ന കസേര മറിയുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. ബാത്ത് റൂമിൽ നിന്നും മടങ്ങിയെത്തിയ സ്ത്രീ ചലനമറ്റ് കിടക്കുന്ന യുവാവിനെ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കാൻ ലോഡ്ജ് ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. പോലീസ് എത്തിയാണ് യുവാവിന്‍റെ കെട്ടഴിച്ചത്. ലോഡ്ജ് അധികൃതർ തന്നെ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അപകടമരണത്തിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അന്വേഷണത്തിന്‍റെ ഭാഗമായി സ്ത്രീയുടെയും മരിച്ച യുവാവിന്‍റെയും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജ് മാനേജർ, വെയിറ്റർമാർ, റൂം സർവീസ് ബോയ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button