ലൈംഗീക ബന്ധത്തിന് ഇടയിൽ യുവാവ് മരിച്ചു
NewsNational

ലൈംഗീക ബന്ധത്തിന് ഇടയിൽ യുവാവ് മരിച്ചു

ഉത്തർ പ്രദേശ്: കാമുകിയുമായി ലൈംഗീക ബന്ധം നടത്തുന്നതിനിടയിൽ യുവാവ് മരിച്ചു. നാഗ്പൂരിലെ സവോനറിലെ ലോഡ്ജിൽ വച്ചാണ് 28 കാരനായ അജയ് മരണപ്പെട്ടത്. ഹൃദായാഘാതം മൂലമാണ് യുവാവ് മരിച്ചത് എന്നാണ് കരുതുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾക്ക് പനി ഉണ്ടായിരുന്നതായി യുവാവിന്റെ വീട്ടുകാർ പറയുന്നു.

മാത്രമല്ല ലൈംഗീക ബന്ധത്തിനായി ഇയാൾ എന്തെങ്കിലും ഉത്തേജന മരുന്നുകൾ ഉപയോഗിച്ചതിനും തെളിവുകളില്ല. ഡ്രൈവറാണ് മരിച്ച അജയ്. വെൽഡിം​ഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി 23 കാരിയാണ് അജയ്‌യുടെ കാമുകി.

ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാർക്കും ഇതേ കുറിച്ച് അറിയാമായിരുന്നു.

പെൺകുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്.

അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവാവിന്റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം ലൈം​ഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വളരെ വളരെ അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു.

Related Articles

Post Your Comments

Back to top button